ന്യൂഡെൽഹി: ഇന്ത്യ ചൈന അതിർത്തി പ്രശ്നം പരിഹരിക്കാൻ മറ്റൊരു രാജ്യത്തിന്റെ ഇടപെടൽ ഇന്ത്യക്ക് ആവശ്യമില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നയതന്ത്ര-സൈനിക തലത്തിൽ ചർച്ചകൾ നടന്നുവരുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാൻ ഞാൻ ആഗ്രിഹിക്കുന്നില്ല. എന്നിരുന്നാലും, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ നമ്മുടെ അന്താരാഷ്ട്ര അതിർത്തികൾ സുരക്ഷിതമാണെന്ന് എല്ലാവർക്കും ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു എന്നാണ് അമിത് ഷാ പറഞ്ഞത്
നമ്മുടെ രാജ്യത്തിന്റെ അതിർത്തിയിലെ സുരക്ഷയ്ക്ക് നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ സുരക്ഷയും പരമാധികാരവും ലംഘിക്കാൻ ആരേയും അനുവദിക്കില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. തർക്കങ്ങൾ പരിഹരിക്കുന്നതിന് മറ്റൊരു രാജ്യത്തിന്റയും ഇടപെടൽ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും ഷാ കൂട്ടിച്ചേർത്തു.