അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂലായ് മാസത്തോടെ ആരംഭിക്കും

ന്യൂഡെൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ 30 വരെ ഓടില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു . അഞ്ചാം ഘട്ട ലോക് ഡൗൺ നിർദ്ദേശങ്ങൾ കേന്ദ്രം അറിയിച്ചതിനെ തുടർന്നാണ് ഡി ജി സി എയുടെ പുതിയ അറിയിപ്പ്.

രാജ്യത്ത് അഭ്യന്തര വിമാന സർവീസുകൾ കഴിഞ്ഞ ആഴ്ച പുനരാരംഭിച്ചിരുന്നു . അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നതിനെ കുറിച്ച് ഉള്ള തീരുമാനം സമയമാകുമ്പോൾ വിദേശ എയർലൈൻസുകളെ അറിയിക്കും. ജൂലായ് മാസത്തോടെ സർവീസുകൾ പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദിപ് സിംഗ് പൂരി പറഞ്ഞു.

നിലവിൽ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് വന്ദേ ഭാരത് മിഷൻ വഴി സിവിൽ ഏവിയേഷൻ മന്ത്രാലയം ക്രമീകരിച്ച പ്രത്യേക വിമാനങ്ങളുടെ ഇന്ത്യയിൽ എത്താം.

അണ്‍ലോക്ക് വണ്‍ മൂന്നാം ഘട്ടത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയതിനുശേഷം അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുക്കുമെന്ന് കേന്ദ്രം ഇന്നലെ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ടായിരുന്നു.