മുംബൈ: കൊറോണ വ്യാപനം തടയുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായി പൊതുസ്ഥലത്ത് പരസ്യമായി തുപ്പുകയോ പുകവലിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു.
ആദ്യ തവണ നിയമം ലംഘിക്കുന്നവർക്ക് ആറുമാസം വരെ തടവും വീണ്ടും ആവർത്തിക്കുന്ന പക്ഷം രണ്ട് വർഷം വരെ തടവുശിക്ഷയും ലഭിക്കുമെന്ന് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. പരസ്യമായി തുപ്പുന്നത് കൊറോണ അണുബാധ കൂടുതൽ വ്യാപിപ്പിക്കുമെന്ന ആശങ്കയ്ക്കിടയിലാണ് ഇൗ തീരുമാനം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ മഹാരാഷ്ട്രയിലായതിനാൽ തുപ്പുന്നതിനും പുകവലിക്കുന്നതിനും എതിരെ കർശന നിയമനിർമ്മാണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി സംസ്ഥാന പൊതുജനാരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.