കൊറോണ ലക്ഷണങ്ങൾ; ബിജെപി വക്താവ് സാംബിത് പത്ര ആശുപത്രിയിൽ

ന്യൂഡെൽഹി: കൊറോണ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ബി ജെ പി വക്താവ് സാംബിത് പത്രയെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

വാർത്താ ചാനലുകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ബിജെപി മുഖങ്ങളിൽ ഒന്നാണ് പത്ര. സോഷ്യൽ മീഡിയയിലും വളരെ സജീവമായ അദ്ദേഹം വ്യാഴാഴ്ചയും നിരവധി ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നു