അടുത്ത വർഷത്തോടെ കൊറോണ വാക്സിൻ ലഭ്യമാകും: ആശിഷ് ഝാ

ന്യൂഡെൽഹി : അടുത്ത വർഷത്തോടെ കൊറോണ വൈറസിനെതിരെയുള്ള ഒരു വാക്സിൻ ലഭ്യമാകുമെന്നു
ആഗോള പൊതുജനാരോഗ്യ വിദഗ്ദ്ധൻ ആശിഷ് ഝാ വ്യക്തമാക്കി. കൊറോണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ വീഡിയോ കോൺഫറൻസിലൂടെയാണ് ആശിഷ് ഝാ ഈ കാര്യം വ്യക്തമാക്കിയത്.

കൊറോണ വൈറസിനെതിരായ കണ്ടുപിടിച്ച മൂന്ന് വാക്സിനുകൾ മികച്ച ഫലങ്ങൾ നൽകുന്നുണ്ട്. അമേരിക്ക, ചൈന, ഓക്സ്ഫോർഡ് എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയ വാക്സിനുകളാണ് ഇവ. ഇവയിലൊന്നായിരിക്കാം അല്ലെങ്കിൽ എല്ലാം ഫലപ്രദമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അടുത്ത വർഷം വാക്സിൻ ലഭ്യമാകുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞത്.

അതേസമയം ക്ഷയരോഗത്തിനെതിരെ പ്രാഥമികമായി
ബിസിജി വാക്സിനുകൾ സഹായകമാകുമെന്നതിന് ചില സാഹചര്യ തെളിവുകൾ ഉണ്ട്, പക്ഷേ ഇത് വളരെ നല്ല തെളിവല്ല. കൂടുതൽ പരിശോധനയക്ക് ശേഷമേ ഈ വാക്സിനുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ കഴിയൂ എന്നും അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ അത് മനസിലാക്കാൻ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഓരോ സംസ്ഥാനത്തിനും ഈ രോഗത്തെക്കുറിച്ച് അവരുടേതായ പ്രതികരണമുണ്ട്. വികേന്ദ്രീകൃത സംസ്ഥാനങ്ങൾ മികച്ചരീതിയിൽ പ്രവർത്തിക്കുമെന്ന് എനിക്ക് മനസ്സിലായി.എന്നാൽ വലിയ നഗരകേന്ദ്രങ്ങൾ വളരെയധികം ബാധിച്ചിട്ടുണ്ട്. ഒരു പരിധി വരെ ആളുകളെ അവരുടെ മതവും ജാതി വ്യത്യാസം മറന്നു ഒരുമിച്ചു നിർത്താൻ ഈ വൈറസ്‌ രോഗം സാധ്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.