ലോക്ക്ഡൗൺ അഞ്ചാംഘട്ടത്തിലേക്ക്; വീണ്ടും രണ്ടാഴ്ചത്തേക്ക് നീട്ടും

ന്യൂഡെൽഹി: രാജ്യത്ത കൊറോണ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന
ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അനുവാദം നല്‍കും.

വിവിധ സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനം വർധിക്കുന്നതിനാൽ ലോക്ക്ഡൗൺ പിൻവലിക്കേണ്ടന്നാണ് മന്ത്രിസഭ ഉപസമതി തീരുമാനിച്ചത്. മാര്‍ച്ച് 25 ന് ആരംഭിച്ച ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടം ഈ മാസം 31 നാണ് അവസാനിക്കുന്നത്. 

നാലാംഘട്ട ലോക്ക്ഡൗണിൽ നൽകിയതിനേക്കാൾ കൂടുതൽ ഇളവുകൾ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾ നൽകിക്കൊണ്ടാണ് ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടാൻ ആലോചിക്കുന്നത്. പൊതുഗതാഗതത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള തീരുമാനവും അഞ്ചാംഘട്ട ലോക്ക്ഡൗൺ മാർഗരേഖയിലുണ്ടായേക്കും.

അതേസമയം, സ്‌കൂള്‍ തുറക്കല്‍, അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കല്‍ എന്നിവ തുടങ്ങുന്നതിന് കേന്ദ്ര തീരുമാനം നിര്‍ണായകമാകും. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അടുത്ത രണ്ടാഴ്ച കൂടി അനുമതി നല്‍കാനുള്ള സാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വ‍ൃത്തങ്ങള്‍ പറയുന്നത്

രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6387 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,51,767 ആയി ഉയർന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കി ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ടത്തിന്റെ തീരുമാനമെടുക്കുക.

സ്‌കൂള്‍ തുറക്കല്‍, അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കല്‍ എന്നിവ തുടങ്ങുന്നതിന് കേന്ദ്ര തീരുമാനം നിര്‍ണായകമാകും. ഷോപ്പിംഗ് കോംപ്ലക്സുകള്‍ക്ക് അനുമതിയുണ്ടാകില്ല. കണ്ടെയ്‍ന്‍മെന്‍റ് സോണുകളുടെ എണ്ണം ചുരുക്കുന്നതിനെക്കുറിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തിലും ഇളവുകളുടെ കാര്യത്തിലും വ്യക്തതയുണ്ടാവും. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അടുത്ത രണ്ടാഴ്ച കൂടി അനുമതി നല്‍കാനുള്ള സാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വ‍ൃത്തങ്ങള്‍ പറയുന്നത്. മെട്രോ സര്‍വീസ് പുനരാരംഭിച്ചേക്കും.

ജൂണ്‍ ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാളുകള്‍, സിനിമാ തിയറ്ററുകള്‍, ജിംനേഷ്യം സെന്ററുകള്‍, റസ്റ്ററന്റുകള്‍ എന്നിവ തുറക്കാനുള്ള അനുമതി നല്‍കിയേക്കില്ല.