കൊറോണ ബാധിതയായ യുവതി ഇരട്ടകൾക്ക് ജന്മം നൽകി

ഭോപ്പാൽ: കൊറോണ ആശങ്ക പടർത്തുന്ന സമയത്തും ശുഭ വാർത്തകളും നമ്മെത്തേടി വരുന്നു. കൊറോണ വൈറസ് ബാധിതയായി ചികിത്സയിൽ കഴിയുന്ന യുവതി ഇരട്ട കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. മധ്യപ്രദേശ് ഇൻഡോറിലെ എംടിഎച്ച് ആശുപത്രിയിലായിരുന്നു പ്രസവം.

സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അമ്മയും കുഞ്ഞുങ്ങളും തമ്മിൽ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തി ആയിരുന്നു പ്രസവം.