ന്യൂഡൽഹി: അടുത്ത 10 ദിവസത്തിനുള്ളിൽ രാജ്യത്തുടനീളം 2600 ശ്രമിക് ട്രെയിനുകൾ കൂടി ഓടിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെങ്ങുമായി കുടുങ്ങിക്കിടക്കുന്ന 36 ലക്ഷം യാത്രക്കാർക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
സംസ്ഥാന ഭരണകൂടങ്ങളുടെ ആവശ്യപ്രകാരമായിരിക്കും ഇത്.
ലോക്ഡൗൺ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ, വിദ്യാർഥികൾ തുടങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി ഈ മാസം ഒന്ന് മുതലാണ് ശ്രമിക് സ്പെഷൽ ട്രെയിൻ സേവനം ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്.
ജൂണ്‍ ഒന്നുമുതല്‍ 200 എക്സ്പ്രസ് ട്രെയിനുകള്‍ ഓടിക്കുമെന്നും ബുക്കിംഗ് ആരംഭിച്ചതായും റെയില്‍വേ ചെയര്മാന് വി.കെ. യാദവ് അറിയിച്ചു. നിലവില്‍ സര്‍വീസ് നടത്തുന്ന ശ്രമിക് ട്രെയിനുകള്‍ക്ക് പുറമെയാണ് പുതിയ ട്രെയിനുകളും അനുവദിച്ചത്.