പൂച്ചയെ കൊന്ന് ടിക് ടോക്കിൽ വീഡിയോ : 18 കാരന്‍ അറസ്റ്റില്‍‌

തിരുനെല്‍വേലി : പൂച്ചയെ കൊന്ന് പ്രദര്‍ശിപ്പിച്ച്‌ ടിക് ടോക് വീഡിയോ ചിത്രീകരിച്ച 18 കാരന്‍ അറസ്റ്റില്‍‌. മെയ് 16നാണ് തങ്കരാജ് വീഡിയോ അപ്ലോഡ് ചെയ്തത്. വീടിന്റെ മേല്‍ക്കൂരയില്‍ കെട്ടിയിരിക്കുന്ന കയറില്‍ ഒരു പൂച്ചയുടെ മൃതദേഹം തൂങ്ങിക്കിടക്കുന്നതായിരുന്നു വീഡിയോ.

ബുധനാഴ്ചയാണ് തിരുനെല്‍വേലി സ്വദേശിയായ തങ്കരാജ് എന്ന 18 കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 429 അനുസരിച്ചാണ് തങ്കരാജിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. ഈ മൃതദേഹത്തില്‍ പിടിച്ച്‌ അത് ആട്ടിവിടുന്ന ഒരാളെയും വീഡിയോയില്‍ കാണാമായിരുന്നു. ഫ്രണ്ട്സ് എന്ന തമിഴ് സിനിമയിലെ ഒരു കോമഡി രംഗമായിരുന്നു വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതോടെ തങ്കരാജിനെ അറസ്റ്റ് ചെയ്ണമെന്ന് ആവശ്യപ്പെട്ട് ഒരു ആക്ടിവിസ്റ്റ് പൊലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്‌.