ഉംഫൺ ചുഴലിക്കാറ്റിൽ സൗരവ് ഗാംഗുലിയുടെ വീടിനും നാശനഷ്ടം.

കൊൽക്കത്ത: കൊൽക്കത്തൻ തീരങ്ങളിൽ ആഞ്ഞടിച്ച ഉംഫൺ ചുഴലിക്കാറ്റിൽ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വീടിനും നാശനഷ്ടം. വീടിനു മുന്നിലെ ഒരു മാവ് കാറ്റടിച്ച് രണ്ടാം നിലയിലേക്ക് ചാഞ്ഞ് വീഴുകയായിരുന്നു. പിന്നീട് ഈ മരം നേരയാക്കുന്ന ചിത്രം ഗാംഗുലി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തു.

ഉംഫൺ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് പശ്ചിമ ബംഗാളിൽ ഉണ്ടായത്. തീരദേശ പ്രദേശങ്ങളിലും കാറ്റ് നാശം വിതച്ചു. 12 മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകൾ, കെട്ടിടങ്ങൾ, മരങ്ങൾ, വൈദ്യുത പോസ്റ്റുകൾ എന്നിവ തകർന്നു.കൊൽക്കത്ത വിമാനത്താവളം വെള്ളത്തിൽ മുങ്ങി. വിമാനത്താവളം മുങ്ങിയതിനെ തുടർന്ന് പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു.

അതേസമയം ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച പ​ശ്ചി​മ ബം​ഗാ​ളി​നു അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി 1000 കോ​ടി ന​ല്‍​കും. ഈ ​പ്ര​തി​സ​ന്ധി​യി​ല്‍ ബം​ഗാ​ള്‍ ജ​ന​ത​ക്കൊ​പ്പ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഉംഫൺ ചുഴലിക്കാറ്റിൽ ബം​ഗാ​ളി​ല്‍ 72 പേ​രാ​ണ് മ​രി​ച്ച​ത്. ഒ​ഡീ​ഷ​യു​ടെ വ​ട​ക്കും ബം​ഗാ​ളി​ന്‍റെ തെ​ക്കും ഉംഫൺ താ​ണ്ഡ​വ​മാ​ടി. ബം​ഗാ​ള്‍ നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി പ​റ​ഞ്ഞു. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല.