തെലുങ്കാന: ഒരു കുടുംബത്തിലെ 6 പേർ ഉൾപെടെ 9 കുടിയേറ്റ തൊഴിലാളികളെ വാറങ്കലിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലുങ്കാനയിലെ വാറങ്കൽ ജില്ലയിലെ ഗോറെകുന്ത ഗ്രാമത്തിലേ കോൾഡ് സ്റ്റോറേജ് യൂണിറ്റിന് ചേർന്നുള്ള കിണറ്റിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് മൃതദേഹങ്ങൾ വ്യാഴാഴ്ച വൈകുന്നേരവും അഞ്ചു മൃതദേഹങ്ങൾ ഇന്ന് രാവിലെയും ആണ് കണ്ടെത്തിയത്. മൃതദേഹങ്ങളിൽ പരിക്കുകൾ ഒന്നും ഇല്ല.
ആലം, ഭാര്യ, മകൾ, മൂന്ന് വയസുള്ള ചെറുമകൻ, മക്കളായ സൊഹൈൽ, ഷാബാദ്, ത്രിപുരയിൽ നിന്നുള്ള ഷക്കീൽ അഹമ്മദ്, ബീഹാറിൽ നിന്നുള്ള ശ്രീറാം, ശ്യാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത് എന്ന് പോലീസ് പറഞ്ഞു.
തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തെഴിലാളിയായ മുഹമ്മദ് മക്ദ്‌സൂദ് അലാം, ഭാര്യ നിഷ, മക്കള്‍ അടക്കം ഒരു കുടുംബത്തിലെ ആറുപേരും മറ്റ് തൊഴിലാളികളായ ശ്രീറാം, ശ്യാം, ഷക്കീല്‍ അഹമ്മദ് എന്നിവരെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പശ്ചിമ ബംഗാള്‍, ത്രിപുര, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുളള സ്വദേശികളാണ്.
ലോക്ക് ഡൗണിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് തൊഴിലുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നത് അടക്കമുളള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. എന്നാല്‍ ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് പുറമേ മറ്റു തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തിയ സാഹചര്യത്തില്‍ വിവിധ കോണുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് തയ്യാറെടുക്കുന്നത്.
തൊഴിലാളികളെയും കുടുംബത്തെയും കാണാതായതിനെത്തുടര്‍ന്ന് നേരത്തെ കമ്പനിയുടമയടക്കം തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് സമീപത്തെ കിണറ്റില്‍ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ കിണറ്റില്‍ നടത്തിയ തിരച്ചിലിലാണ് ബാക്കി അഞ്ച് പേരുടേയും മൃതദേഹം കണ്ടെത്തിയത്. ജോലിയില്ലെങ്കിലും ഇവര്‍ക്ക് ഭക്ഷണമടക്കമെത്തിച്ചിരുന്നുവെന്നും താന്‍ നേരിട്ടാണ് ഭക്ഷമെത്തിച്ചതെന്നുമാണ് കമ്പനിയുടമ നല്‍കുന്ന വിവരം. ഇവര്‍ ഗോഡൗണിലാണ് താത്കാലികമായി താമസിച്ചിരുന്നത്.