കൈകഴുകാൻ സാഹചര്യമില്ല; ഇന്ത്യയിൽ കൊറോണ കൂടി; അമേരിക്കൻ ഗവേഷകർ

ന്യൂഡൽഹി: രാജ്യത്ത് കൈകഴുകുന്നതിനുള്ള മതിയായ സാഹചര്യമില്ലാത്തതിനാലാണ് കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുന്നതെന്നു റിപ്പോർട്ട്. അമേരിക്കയിലെ വാഷിംഗ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷനിൽ (ഐഎച്ച്എംഇ) ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

46 രാജ്യങ്ങളിലെ പകുതിയിലധികം വരുന്ന ജനങ്ങൾക്കും സോപ്പും ശുദ്ധജലവും ലഭ്യമല്ലെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ ഏറ്റവും ഫലപ്രദമായ പ്രതിരോധ രീതിയാണ് കൈകഴുകൽ. എന്നാൽ പല രാജ്യങ്ങളിലും ഇതിന് സൗകര്യമില്ലാത്തതിനാലാണ് വൈറസ്‌ വ്യാപനം ഉണ്ടാകുന്നത്

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ 2 ബില്ല്യൺ ആളുകൾക്ക് സോപ്പും ശുദ്ധജലവും ലഭ്യമാകാതെ വരുന്നുണ്ട്. ഇതിലൂടെ ലോകജനസംഖ്യയുടെ നാലിൽ ഒരു ഭാഗത്തോളം ആളുകളിലേക്ക് മറ്റ് സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് കൊറോണ വൈറസ് വ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതായാണ് വ്യക്തമാക്കുന്നത്. 46 രാജ്യങ്ങളിലെ ഭൂരിഭാഗം ജനങ്ങൾക്കും സോപ്പും ശുദ്ധജലവും ലഭ്യമല്ലെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യ, പാകിസ്ഥാൻ, ചൈന, ബംഗ്ലാദേശ്, നൈജീരിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഭൂരിഭാഗം ആളുകൾക്ക് മതിയായ രീതിയിൽ കൈകഴുകുന്നതിനുള്ള സാഹചര്യമില്ലെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാൽ ഇത്
ഏറെ ആശങ്കയക്ക് ഇടയാക്കുന്നുണ്ട് . ഹാൻഡ് സാനിറ്റൈസറുകളോ ജല ടാങ്കറുകളോ ഉറപ്പാക്കുക മാത്രമാണ് താത്കാലിക പരിഹാരമായി ചെയ്യാൻ സാധിക്കുക എന്നാണ് ഐഎച്ച്എംഇയിലെ പ്രൊഫസർ മൈക്കൽ ബ്രോവർ പറയുന്നത്.

അതേസമയം ഫലപ്രദമായ രീതിയിൽ കൈകഴുകുന്നതിനുള്ള സൗകര്യം ഇല്ലെങ്കിൽ 700,000 മരണങ്ങളായിരിക്കും ഓരോ വർഷവും ഉണ്ടാവുക എന്നും ഇവർ മുന്നറിയിപ്പ് നൽകി.