ഹാപ്പൂർ : മാസ്‌ക് ധരിക്കാത്തതിന് കുടിയേറ്റ തൊഴിലാളികളെ റോഡിലിട്ട് ഉരുട്ടി ഉത്തര്‍പ്രദേശ് പൊലീസ്.
ഉത്തർപ്രദേശിലെ ഹാപുര്‍ ജില്ലയിലാണ് സംഭവം നടന്നത്.
വീട്ടിലേക്ക് പോകുകയായിരുന്ന തൊഴിലാളികളെ
പോലീസ് കോൺസ്റ്റബിൾ ശ്രദ്ധിക്കുകയും ഇരുവരെയും മർദ്ദിക്കുകയും ചെയ്തതായി ഉത്തർപ്രദേശ് പോലീസ് പറഞ്ഞു.സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവിധ രാഷ്ട്രീയ നേതാക്കളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
മാസ്‌ക് ധരിക്കാത്തിന്റെ പേരിൽ റോഡിൽ കിടന്ന് ഉരുളാൻ നിർബന്ധിച്ച പൊലീസ് യുവാക്കളെ ലാത്തി ഉപയോഗിച്ച് അടിക്കുകയും ചെയ്തു. അശോക് മീന, ശരഫത്ത് അലി എന്ന കോൺസ്റ്റബിളും ഹോം ഗാർഡുമാണ് തൊഴിലാളികൾക്ക് ഇങ്ങനെ യൊരു ശിക്ഷ നൽകിയതെന്നാണ് പോലീസ് പറയുന്നത്.
പോലീസ് കോൺസ്റ്റബിളിനെ പോലീസ് ലൈനുകളിലേക്ക് അയച്ചെന്നും ശരഫത്ത് അലിക്കെതിരെ റിപ്പോർട്ട് നൽകിയതായും അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് (എ.എസ്.പി) സർവേഷ് മിശ്ര പറഞ്ഞു.
വീഡിയോയിൽ, റോഡിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് പോലീസ് തൊഴിലാളികളെ റോഡിലൂടെ ഉരുളാൻ പറയുന്നതായും അവർ നിർത്തുന്ന നിമിഷം അവർക്കു നേരെ അലറുകയും ബാറ്റൺ ഉപയോഗിച്ചു അടിക്കുകയും ചെയ്യുന്നത് കാണാം. അതേസമയം നിരവധി ആളുകൾ ഈ
സംഭവം കണ്ടു നിൽക്കുന്നത് എന്നാൽ ആരും ഇതിനെ എതിർക്കുന്നില്ല. ചിലർ പരിഹസിക്കുകയും ചിരിക്കുകയുമാണ് ചെയ്യുന്നത്.