അപകടത്തിൽ മരിച്ചവരുടെ അഴുകിയ മൃതദേഹങ്ങൾ; യാത്രക്കാരായ തൊഴിലാളികളുടെ ട്രക്കിൽ

ലക്നൗ : ഇതര സംസ്ഥാന തൊഴിലാളികൾ യാത്ര ചെയ്യുന്ന ട്രക്കിൽ അപകടത്തിൽ പെട്ടു മരിച്ചവരുടെ അഴുകാൻ തുടങ്ങിയ മൃതദേഹങ്ങളും. യുപിയിലുണ്ടായ ട്രക്ക് അപകടത്തിൽ പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളികൾ യാത്ര ചെയ്ത അതെ ട്രക്കിൽ തന്നെയാണ് അപകടത്തിൽപ്പെട്ടവരുടെ അഴുകാൻ തുടങ്ങിയ മൃതദേഹങ്ങളും കൊണ്ടുപോയത്.

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് ഓരെയയിൽ 26 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചത്. ഇതിൽ 30 ഓളം പേർക്ക് പരിക്കേറ്റിരുന്നു. അപകടം കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടപ്പോൾ മൂന്ന് ട്രക്കുകളിലായി മൃതദേഹവും പരിക്കുപറ്റിയവരെയും ഒരേ ട്രക്കിൽ കയറ്റിയാണ് യുപി നാട്ടിലേക്ക് തിരിച്ചയത്. വെറും ടാർപോളിൻ ഷീറ്റുകൊണ്ട് മാത്രമാണ് മൃതദേഹം മൂടിയിരുന്നത്.

ഇതര സംസ്ഥാന തൊഴിലാളികളോടുള്ള മനുഷ്യത്വ വിരുദ്ധമായ ഇത്തരം പെരുമാറ്റം അവസാനിപ്പിക്കണമെന്നും
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഹേമന്ത് സോറൻ ആവശ്യപ്പെട്ടു. ജാർഖണ്ട് അതിർത്തി വരെ അവർക്ക് വേണ്ട സഹായം ചെയ്യണമെന്ന് യുപി മുഖ്യമന്ത്രിയോടും ബിഹാർ മുഖ്യമന്ത്രിയോടും ഹേമന്ത് സോറൻ ആവശ്യപ്പെട്ടു.
ഹേമന്ത് സോറന്റെ ട്വീറ്റ് വന്നതോടെ പ്രയാഗ്രാജിലെ ഹൈവേയിൽ വച്ച് മൃതദേഹം ആംബുലൻസിലേക്ക് മാറ്റി.

തികച്ചും മനുഷ്യത്വവിരുദ്ധമായ പ്രവർത്തിയാണ് ഇതെന്നാണ് ഹേമന്ത് സോറൻ വിശേഷിപ്പിച്ചത്.യാത്രയിൽ മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നുവെന്ന് ജാർഖണ്ഡിലെ ഭരണകക്ഷികൂടിയായ കോൺഗ്രസ് ആരോപിച്ചു.