ന്യൂഡൽഹി: നാലാം ഘട്ട ലോക് ഡൗണുമായി ബന്ധപെട്ടു കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കഴിയില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
നാലാംഘട്ട ലോക്ക്ഡൗണിൽ നിയന്ത്രണങ്ങൾക്ക് വ്യാപകമായ ഇളവുകൾ നൽകിയിട്ടുണ്ട്. ആ സാഹചര്യം നിലനിൽക്കെ ആഭ്യന്തര മന്ത്രാലയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇളവുകൾ നൽകാൻ കഴിയില്ല. എന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചുവപ്പ്, ഓറഞ്ച്, പച്ച എന്നീ മേഖലകളെ തരംതിരിക്കുമെന്നും ചുവപ്പ്, ഓറഞ്ച മേഖലകൾക്കുള്ളിൽ, കണ്ടെയ്നർ, ബഫർ സോണുകൾ എന്നിങ്ങനെ വീണ്ടും തരംതിരിക്കണമെന്നും നിർദേശം ഉണ്ട്.
കണ്ടെയ്നർ സോണുകളിൽ, കർശനമായ നിയന്ത്രണം നിലനിർത്തും, മെഡിക്കൽ അടിയന്തിര സാഹചര്യങ്ങളും അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണം നിലനിർത്തുകയല്ലാതെ മേഖലകളിലുടനീളം വ്യക്തികളുടെ ചലനത്തെ അനുവദിക്കില്ലെന്നും കത്തിൽ പറയുന്നു.
28 ദിവസത്തിനുള്ളിൽ ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ കണ്ടെയ്ൻമെന്റ് പ്രവർത്തനം വിജയമായി കണക്കാക്കും.
അതേസമയം, മറ്റ് ഇളവുകൾ പിൻവലിക്കാനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുമതിയുണ്ടെന്നും കേന്ദ്രം അറിയിച്ചു. എന്നിരുന്നാലും കണ്ടെയ്നർ സോണുകളിൽ അവശ്യ പ്രവർത്തനങ്ങൾ മാത്രമേ അനുവദിക്കൂ.