കാശ്മീരിൽ തീവ്രവാദി ആക്രമണം; സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ തീവ്രവാദികളുമായി ഉള്ള ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ ഒരു ഹിസ്ബുൾ തീവ്രവാദി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. മറ്റൊരു തീവ്രവാദി രക്ഷപ്പെട്ടു.

നിരോധിത തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനിൽ നിന്നുള്ളവരാണ് ഇരുവരും. കശ്മീരിലെ പുൽവാമയിൽ നിന്നുള്ള ഹിസ്ബുൾ തീവ്രവാദിയായ താഹിർ ആണ് മരിച്ചതെന്ന് കരുതുന്നു. നിരവധി പട്ടാളക്കാർക്ക് ഗുരുതരമായി പരുക്കേറ്റു.

ദോഡ ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഈ മാസം ആദ്യം രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളെ പിടികൂടി ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു.