കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവത്കരണ നടപടികള്‍ അംഗീകരിക്കാനാവില്ല; ബിഎംഎസ്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിഎംഎസ് കേരളഘടകം. നാല് ഘട്ടമായി കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച അത്മനിര്‍ഭര്‍ ഭാരതിലെ സ്വകാര്യവത്കരണ നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് ബിഎംഎസ് പറയുന്നു.

ആത്മനിര്‍ഭര്‍ ഭാരതിലെ സ്വകാര്യവത്കരണ ചിന്തകള്‍ ഏതിര്‍ക്കപ്പെടണം. സ്വകാര്യവത്കരണനീക്കം രാഷ്ട്രഭദ്രതയെ എതിര്‍ക്കുന്നതാണ്. നാലാംഘട്ട പ്രഖ്യാപനത്തില്‍ മുന്നോട്ടുവെച്ച സ്വകാര്യവത്കരണ പരിപാടികള്‍ അംഗീകരിക്കാനാവില്ലെന്നും ബിഎംഎസ് പറയുന്നു. അവ ജനവിരുദ്ധവും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കെതിരുമാണെന്ന് ബിഎംഎസ് കേരളഘടകം പറയുന്നു.

രാഷ്ട്രസുരക്ഷയെ നിര്‍ദേശിക്കുന്ന ഘടകങ്ങള്‍ കൂടി ആത്മനിര്‍ഭര്‍ ഭാരതില്‍ കടന്നുകൂടിയിട്ടുണ്ട്. മുന്‍പ് പ്രഖ്യാപിച്ച മൂന്ന് പാക്കേജുകളും ജനക്ഷേമകരമെന്ന് ബിഎംഎസ് പറഞ്ഞിരുന്നു. സമ്പൂര്‍ണസ്വകാര്യവത്കരണം ജനക്ഷേമകാഴ്ചപ്പാടില്‍ തികഞ്ഞ പരാജയമാണ്.ഇത് കോറോണ കാലം നമ്മെ ബോധ്യപ്പെടുത്തിയതാണ്. പ്രകതിവിഭവങ്ങള്‍ പൊതുസമ്പത്താണെന്ന കാഴ്ചപ്പാട് മാറുന്നത് ദൂരവ്യാപകമായ പ്രത്യാഘാതത്തിന് ഇടയാക്കുമെന്നും ബിഎംഎസ് പറയുന്നു.