മാലിയിൽ കുടുങ്ങിയ 580 ഇന്ത്യക്കാർ കൊച്ചിയിലെത്തി

കൊച്ചി: ലോക്ക്ഡൗണിൽ മാലിദ്വീപിൽ കുടുങ്ങിയ 580 ഇന്ത്യക്കാർ ഇന്ന് നാവിക കപ്പലിൽ കൊച്ചിയിലെത്തി.
ഓപ്പറേഷൻ സമുദ്ര സേതുവിൽ കീഴിൽ രാവിലെ 11. 30 നാണ് ഇന്ത്യൻ നാവിക കപ്പൽ ആയ ഐ എൻ എസ് ജലാശ്വ യിലാണ്‌ ഇവരെ കൊച്ചി തുറമുഖത്ത് എത്തിച്ചത്.

തുറമുഖത്ത് എത്തിയ വ്യക്തികളുടെ ചിത്രങ്ങൾ കൊചിൻ പോർട്ട് ട്രസ്റ്റ് ട്വീറ്റ് ചെയ്തു. കേരളത്തിൽ നിന്നുള്ള 568 പേരും തമിഴ്നാട്ടിൽ നിന്നുള്ള 15 പേരും തെലുങ്കാനയിൽ നിന്നുള്ള 3പേരും ലക്ഷദ്വീപിൽ നിന്നുള്ള രണ്ടു പേരും ആണ് തിരിച്ചെത്തിയത്.

ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മൂന്നാമത്തെ നാവിക കപ്പലാണിത്. മെയ് 10 ന് കപ്പൽ മാലിദ്വീപിൽ നിന്ന് 698 ഇന്ത്യൻ പൗരന്മാരെ യും മറ്റൊരു നേവി കപ്പൽ ഐ‌എൻ‌എസ് മഗാർ 202 ഇന്ത്യൻ പൗരന്മാരെ യും നാട്ടിൽ എത്തിച്ചിരുന്നു.
ഇതോടെ ഓപ്പറേഷൻ സമുദ്ര സേതു വിന്റെ കീഴിൽ 1500 ഓളം ഇന്ത്യക്കാരെ സുരക്ഷിതമായി എത്തിക്കാൻ സാധിച്ചു.