മാസ്ക് ധരിച്ചെത്തിയ അംഗങ്ങളെ ഭീഷണിപെടുത്തി ഉപരാഷ്ട്രപതി ; വീഡിയോ വൈറൽ

ന്യൂഡെൽഹി : രാജ്യസഭയിൽ മാസ്ക് ധരിച്ചെത്തിയ അംഗങ്ങളെ ഭീഷണിപെടുത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുൻപ് രാജ്യസഭയിൽ അരങ്ങേറിയ വിചിത്രമായ കാര്യങ്ങളുടെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

മാസ്‌ക് ധരിച്ചെത്തിയ രാജ്യസഭയിലെ അംഗങ്ങളോട്
നടപടിയെടുക്കുമെന്ന് വെങ്കയ്യ നായിഡു ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

സഭയില്‍ മാസ്‌ക് അനുവദിക്കില്ല. മുതിര്‍ന്ന അംഗങ്ങളല്ലേ നിങ്ങള്‍, നിങ്ങള്‍ക്ക് ഇവിടുത്തെ രീതികളും നിയമവും അറിയില്ലേ.പുറത്തുപോയി മാസ്‌ക് മാറ്റി വരൂ. ഇല്ലെങ്കില്‍ എന്താണ് ഞാന്‍ ചെയ്യാന്‍ പോകുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാം’ എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ഭീഷണി.

മാര്‍ച്ച് 18ന് രാജ്യസഭയിലുണ്ടായ സംഭവങ്ങളുടെ വീഡിയോയാണ് പ്രചരിക്കുന്നത്. കോറോണയെ സഭയിൽ മാസ്‌ക് ധരിച്ചെത്തിയ എം.പിമാരോടായിരുന്നു മാസ്‌ക് മാറ്റാന്‍ വെങ്കയ്യ നായിഡു നിര്‍ദേശിച്ചത്. ഉപരാഷ്ട്രപതിയുടെ ഈ ഭീഷണി സമൂഹംമാധ്യമങ്ങളിൽ വലിയ ചർച്ചക്ക് വഴിവെച്ചിട്ടുണ്ട്.