ന്യൂഡെൽഹി: ജമ്മു കശ്മീരിൽ 4 ജി ഇന്റർനെറ്റ് കണക്ഷൻ പുനസ്ഥാപിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ പ്രത്യേക സമിതിക്ക് നിർദ്ദേശം നൽകി.
ആദ്യന്തര മന്ത്രാലയ ജമ്മു കശ്മീർ അഡ്മിനിട്രേറ്റർ എന്നിവരിൽ നിന്നുമുള്ള സെക്രട്ടറിമാരുടെ പ്രത്യേക സമിതി രൂപീകരിക്കാൻ കോടതി ഉത്തരവിട്ടു. വിവിധ ഹർജിക്കാർ ഉന്നയിച്ചിട്ടുള്ള പരാതികളെ കുറിച്ചും ആദ്യന്തര മന്ത്രാലയത്തിൻ്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി പരിശോധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ദേശീയ സുരക്ഷയും മനുഷ്യാവകാശവും സന്തുലിതമാണെന്ന് കോടതിക്ക് ഉറപ്പു വരുത്തേണ്ടതുണ്ട്. അതേസമയം ഇപ്പോൾ നിലനിൽക്കുന്ന കൊറോണ രോഗവ്യാപനത്തെ സംബന്ധിച്ചുള്ള ആശങ്കകളും കോടതി മനസ്സിലാക്കുന്നു എന്ന് ജസ്റ്റിസ് എൻ. വി. രമണ പറഞ്ഞു.
ഹർജിക്കാർ ഉന്നയിച്ചിട്ടുള്ള തർക്കങ്ങളും പരിഹാരമാർഗ്ഗങ്ങളും കൂടി പരിശോധിക്കാൻ പ്രത്യേക സമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സുപ്രീംകോടതി ബഞ്ച് അറിയിച്ചു.