ആരാധനാലയങ്ങൾ തുറക്കാൻ അനുമതി; മദ്രാസ് ഹൈക്കോടതിയിൽ ഹർജി

ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തെ
തുടർന്ന് അടച്ച ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശി ആർകെ ജലീലാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി നാളെ കോടതി പരിഗണിക്കും.

കടകൾക്കും വ്യവസായശാലകൾക്കും ഇളവ് നൽകുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കാനും അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

അതേസമയം തമിഴ്‌നാട്ടിൽ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ചെന്നൈയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. വൈറസ് പടർന്ന സാഹചര്യത്തിൽ കോയമ്പേട് മാർക്കറ്റ് അടക്കം പൂർണമായും അടച്ചിട്ടിരിക്കയാണ്.