ന്യൂഡെൽഹി: ഡെൽഹിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 1.45 ഓടുകൂടിയാണ് ഡൽഹിയും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹി- യുപി അതിർത്തിയിലാണെന്ന് റിപ്പോർട്ട്. എന്നാൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടമുണ്ടാവുകയോ ചെയ്തിട്ടില്ല.
ഡൽഹിയിൽ ഭൂചലനമനുഭവപ്പെട്ടു. എല്ലാവരുടെയും സുരക്ഷക്കായി പ്രാർത്ഥിക്കുന്നു’ എന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തത്.
സമീപകാലത്ത് ഡൽഹിയിൽ ഇത് മൂന്നാം തവണയാണ് ഭൂചലനമനുഭവപ്പെടുന്നത്. രണ്ടെണ്ണവും തീവ്രത കുറഞ്ഞതായിരുന്നു.