ഇന്ത്യയിൽ കൊറോണ ഭീതി വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 3390 പേർക്ക് രോഗബാധ

ന്യൂഡല്‍ഹി : കണക്കുകൂട്ടലുകൾക്കപ്പുറം രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് കൊറോണ ബാധ ഭീതിജനകമായി വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 3390 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം കൊറോണ ബാധിച്ച് മരിച്ചത് 103 പേരാണ്. ഇതോടെ രാജ്യത്തെ കൊറോണ മരണം 1886 ആയി.

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 56,000 കടന്നു. ആകെ മരിച്ചവരുടെ എണ്ണം 56342 ആയി ഉയര്‍ന്നു. 16539 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലും രോഗബാധ വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം 17974 ആയി. ഡല്‍ഹിയില്‍ ഇന്നലെ 448 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

ആഗ്രയില്‍ കൊറോണ ബാധിച്ച് മാധ്യമപ്രവര്‍ത്തകന്‍ അടക്കം മൂന്നുപേര്‍ മരിച്ചിരുന്നു. രാജസ്ഥാനില്‍ 23 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജസ്ഥാനിലെ രോഗികളുടെ എണ്ണം 3453 ആയി