അതിര്‍ത്തി കടന്നെത്തുന്നവരെ സ്വീകരിക്കാൻ അനുവദിക്കില്ല: ഡിജിപി

തിരുവനന്തപുരം: അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് സ്വീകരണം നല്‍കാന്‍ ആരേയും അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

സൗജന്യ ഭക്ഷണവിതരണവും അനുവദിക്കില്ല. നാട്ടിലേയ്ക്ക് എത്തുന്ന മലയാളികള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ നിയുക്തരായ ഉദ്യോഗസ്ഥരെ മാത്രമേ അതിര്‍ത്തികളില്‍ അനുവദിക്കൂയെന്നും അദ്ദേഹം പറഞ്ഞു.