പ്രവാസികളിൽ നിന്ന് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്ക് തീരുമാനമായി

ന്യൂഡെൽഹി: കേരളത്തിലേക്ക് വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളിൽനിന്ന് ഈടാക്കേണ്ട ടിക്കറ്റ് നിരക്കിൽ തീരുമാനമായി.
യുഎസിൽനിന്ന് ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളിലേക്ക് എത്താൻ ഒരു ലക്ഷം രൂപ ടിക്കറ്റിനു നൽകണം. ലണ്ടനില്‍നിന്ന് യാത്രയ്ക്ക് 50,000 രൂപ നൽകണം. ബംഗ്ലദേശിലെ ധാക്കയിൽനിന്ന് എത്താൻ 12,000 രൂപയും ഈടാക്കും. അബുദാബി, ദുബായ് എന്നിവിടങ്ങളിൽ‌നിന്ന് കൊച്ചിയില്‍ എത്തുന്നതിന് 15,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ദോഹയിൽനിന്ന് കൊച്ചിയിൽ എത്താൻ 16,000 രൂപ ചെലവ് വരും.

പ്രവാസികളിൽ നിന്ന് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്ക്

∙ അബുദാബി – കൊച്ചി: 15000
∙ ദുബായ് – കൊച്ചി: 15000
∙ ദോഹ – കൊച്ചി: 16000
∙ ബഹ്റിൻ – കൊച്ചി: 17000
∙ മസ്കറ്റ് – കൊച്ചി: 14000
∙ ദോഹ – തിരുവനന്തപുരം: 17000
∙ ക്വാലാലം‌പൂർ – കൊച്ചി: 15000
∙ ബഹ്റിൻ – കോഴിക്കോട്: 16000
∙ കുവൈറ്റ് – കോഴിക്കോട്: 19000