കർണാടകയിൽ പത്തു മണിക്കൂറിൽ 45 കോടിയുടെ മദ്യക്കച്ചവടം

ബംഗ്ളുരു: മദ്യശാലകൾ തുറന്ന ആദ്യ ദിവസം പത്തു മണിക്കൂർ കൊണ്ട് കർണാടകയിൽ വിറ്റഴിച്ചത് 45 കോടിയിൽ അധികം വില വരുന്ന മദ്യം. പലയിടത്തും അകലം പാലിച്ച് വാങ്ങാനെത്തിയവരുടെ നിര ഉണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ മദ്യപാനികളെ ഓടിച്ച് വിടുകയും ചെയ്തിരുന്നു.

മാർഗനിർദ്ദേശങ്ങൾ പാലിച്ച് രാവിലെ 9 മുതൽ രാത്രി 7 വരെയേ മദ്യശാലകൾ തുറക്കാവൂ സർക്കാർ ഉത്തരവ് പാലിക്കാൻ വ്യാപാരികളും മദ്യപാനികളും ആദ്യ ദിനം ഏറെ ശ്രദ്ധിച്ചെങ്കിലും ഇന്ന് വീണ്ടും പഴയ പടിയിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

വൈൻ സ്റ്റോർ, എംആർപി സ്റ്റോർ, എംഎസ്ഐഎൽ സ്റ്റോറുകൾ എന്നിവയും ഇന്ന് മുതൽ കർണാടകയിൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്.