ലോക്ക്ഡൗൺ കാല കാശ്മീർ ജീവിതം പകർത്തി; മൂന്ന് ഇന്ത്യൻ ഫോട്ടോഗ്രാഫർമാർക്ക് പുലിറ്റ്സർ അവാർഡ്

ന്യൂഡെൽഹി: ലോക്ക്ഡൗൺ കാലത്തെ ജമ്മു കാശ്മീർ ജീവിതം ചിത്രങ്ങങ്ങളിൽ പകർത്തിയതിന് മൂന്ന് ഇന്ത്യൻ ഫോട്ടോഗ്രാഫർമാർ 2020 പുലിറ്റ്സർ അവാർഡിന് അർഹരായി. ധാർ യാസിൻ , മുക്താർ ഖാൻ , ചാന്നി ആനന്ദ് എന്നിവരാണ് മികച്ച ഫോട്ടോഗ്രഫി ക്കുള്ള ഉന്നത ബഹുമതിയായ പുലിറ്റ്സർ പ്രൈസിനു ആർഹരയത്.

മൂന്നു പേരുടെയും പുലിറ്റ്സർ വെബ്സൈറ്റിൽ ചേർത്തിരിക്കുന്ന ചിത്രങ്ങളിൽ പ്രധാനമായും
മാസ്ക് ധരിച്ച് പോലിസ് വാഹനങ്ങളെ അക്രമിക്കുന്ന വർ, കാശ്മീർ പതാകകൾ വച്ചുള്ള മുഖം മൂടികൾ അണിഞ്ഞവർ, പ്രതിഷേധക്കാർ, എന്നിങ്ങനെ കാശ്മീർ കാല ലോക് ഡൗനിന്റെ വിവിധ ഭാവങ്ങൾ ഉണ്ടായിരുന്നു.
യാസിൻ, ഖാൻ എന്നിവർ ശ്രിനഗരുകാർ ആണ്. ആനന്ദ് ജമ്മുവിലൂം. അപരിചിതരുടെ വീടുകളിൽ തങ്ങിയും പച്ചക്കറി ബാഗുകളിൽ ക്യാമറകൾ ഒളിപ്പിച്ചും പിന്നീട് ഇവയെല്ലാം ന്യൂ ഡെൽഹിയിലെ ഓഫീസിൽ എത്തിക്കുകയും ചെയ്താണ് ഇൗ ചിത്രങ്ങൾ ലോകത്തിന് മുന്നിൽ കൊണ്ടുവന്നത്.
ഇത് എല്ലായ്പ്പോഴും ഒരു എലിയും പൂച്ചയും കളി ആയിരുന്നു എന്ന് യാസിൻ ഓർക്കുന്നു.

മൂവരും തങ്ങളുടെ സന്തോഷം പങ്ക് വച്ച് ട്വീറ്റ് ചെയ്തിരുന്നു. കാശ്മീർ ജീവിതത്തിന്റെ വളരെ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു ഇവയെന്ന് ഭരണ സമിതി തങ്ങളുടെ വെബ്സൈറ്റിലൂടെ പറഞ്ഞു.

യുഎസ് ജേണലിസത്തിന്റെ ഏറ്റവും അഭിമാനകരമായ അവാർഡുകളിൽ ഒന്നാണ് പുലിറ്റ്സർ പ്രൈസ്. സർട്ടിഫിക്കറ്റിന് പുറമെ പൊതു സേവനങ്ങൾക്ക് ഒഴികെ 15000 ഡോളർ ക്യാഷ് അവാർഡും കൂടാതെ സ്വർണ മെഡലും സമ്മാനമായി ലഭിക്കും.