ചെന്നൈ: കൊറോണ വൈറസ് പടർന്നുപിടിക്കുന്ന ചെന്നൈയില്‍ മലയാളിയായ ബിരുദ വിദ്യാര്‍ഥിനിക്കും രോഗബാധ കണ്ടെത്തി. 19 കാരി പെണ്‍കുട്ടിയെ കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ കുടുംബത്തിലെ നാലു പേരെ സര്‍ക്കാര്‍ ക്വാറന്റൈൻ ചെയ്തു. ചെന്നൈയില്‍ താമസമാക്കിയ പാലക്കാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തേനാംപേട്ടിലെ മലയാളിയായ ചായവിതരണക്കാരന്റെ മകളാണ്.
തമിഴ്നാട്ടില്‍ കൊറോണ വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും ചെന്നൈയില്‍ സ്ഥിതി വ്യത്യസ്തമാണ്. ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റ് രോഗവ്യാപനത്തിന്റെ കേന്ദ്രമായി മാറുകയാണ്. മാര്‍ക്കറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വന്നുപോയ 145 ല്‍ അധികം ആളുകള്‍ക്ക് ഇവിടെ നിന്ന് രോഗം പകര്‍ന്നിട്ടുണ്ട്.
പതിനായിരത്തോളം പേരുടെ പരിശോധന ഫലങ്ങളാണ് ഇനിയും തമിഴ്നാട്ടില്‍ പുറത്തുവരാനുള്ളത്. ആശുപത്രികള്‍ നിറയാന്‍ തുടങ്ങിയതോടെ ഗുരുതരാവസ്ഥയില്ലാത്ത രോഗികളെ നഗരത്തിലെ വിവിധ ഐസലേഷന്‍ കേന്ദ്രങ്ങളിലേക്കു മാറ്റി. കൂടുതല്‍ രോഗികളെ ക്വാറന്റൈനിലാക്കാന്‍ കല്ല്യാണ മണ്ഡപങ്ങളും വിട്ട് നല്‍കണമെന്ന് കോര്പ്പറേഷന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്