ന്യൂഡെൽഹി: ലോക്പാല്‍ സമിതി അംഗം ജസ്റ്റിസ് എ കെ തൃപാഠി (62) കൊറോണ ബാധിച്ച് മരിച്ചു. ഡെൽഹിയിലെ ട്രോമ കെയർ ആശുപത്രിയിലാണ് മരണം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിൽ വെൻറ്റിലേറ്ററിലായിരുന്നു. ഇദ്ദേഹത്തിന്‍റെ മകൾക്കും വീട്ടുജോലിക്കാരനും കൊറോണ ബാധിച്ചിരുന്നെങ്കിലും രോഗം ഭേദമായെന്നാണ് വിവരം. ഹ്യ ദ്രോഗ ബാധയെത്തുടർന്നാണ് മരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളും മരണത്തിന് കാരണമായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മുന്‍ ചത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൂടിയാണ് എ കെ തൃപാഠി.
ലോക്പാലിലെ അഴിമതി വിരുദ്ധ സെല്ലിലെ നാല് ഓംബുഡ്സ്മാൻമാരിൽ ഒരാളായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ലോക്പാൽ സമിതിയിൽ ഉൾപ്പെടുത്തിയത്.