കൊറോണ മരണങ്ങളെക്കാൾ പട്ടിണി മരണങ്ങൾ കൂടും; ലോക്ക് ഡൗണിനെതിരെ നാരായണ മൂർത്തി

ബെംഗളൂരു: കൊറോണ മരണങ്ങളെക്കാൾ കൂടുതൽ പട്ടിണി മരണങ്ങൾ രാജ്യത്ത് ഉണ്ടാകാനാണ് സാധ്യതയെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തി.

ലോക്ക് ഡൗൺ നീണ്ടുപോകുന്ന അവസ്ഥയിൽ കൂടുതൽ കാലം തുടരാൻ ഇന്ത്യക്ക് കഴിയില്ല. പലഘട്ടത്തിലും ഇനിയും കൊറോണ വൈറസ് മൂലമുള്ള മരണത്തെക്കാൾ കൂടുതൽ പട്ടിണി മരണങ്ങൾ രാജ്യത്തുണ്ടാകുമെന്നാണ് നാരായണ മൂർത്തി ബിസിനസ് തലവൻമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പറഞ്ഞത്.

കൊറോണ മൂലമുള്ള ഇന്ത്യയിലെ മരണനിരക്ക് 0.25-0.5 % ശതമാനമാണ്. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവാണ്.
സാധാരണയായി ഒമ്പത് ദശലക്ഷം ആളുകൾ സ്വാഭാവികമായി മരിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് മാസത്തിനിടെയുണ്ടായ ആയിരം പേരുടെ മരണവുമായി ഇത് താരതമ്യം ചെയ്യുമ്പോൾ വ്യക്തമാകുന്നത് കൊറോണ നമ്മൾ കരുതുന്നപോലെ പരിഭ്രാന്തി പരത്തുന്ന ഒന്നല്ലായെന്നാണ് നാരായണ മൂർത്തി പറയുന്നത്.

കൊറോണവൈറസിനോട് പൊരുതുന്നതിനോടൊപ്പം ഏറ്റവും ദുർബലരായവരെ സംരക്ഷിക്കാൻ പ്രാപ്തിയുള്ളവരെ ജോലിയിലേക്ക് മടങ്ങാൻ അനുവദിക്കണം’ മൂർത്തി കൂട്ടിച്ചേർത്തു. രാജ്യത്തെ 190 ദശലക്ഷം ഇന്ത്യക്കാർ സ്വയം തൊഴിൽ ചെയ്യുന്നവരാണ്, ഈ ജനസംഖ്യയുടെ വലിയൊരു ഭാഗത്തിനും ലോക്ക്ഡൗൺ കാരണം ഉപജീവനമാർഗം ഇപ്പോൾ തന്നെ നഷ്ടപെട്ടിരിക്കുകയാണ് ഈ സ്ഥിതി ഇനിയും തുടർന്നാൽ കൂടുതൽ പേർക്ക് അവരുടെ ഉപജീവനമാർഗവും ജീവനും നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.