മും​ബൈ​യി​ല്‍ ചി​കി​ത്സ​കി​ട്ടാ​തെ വീ​ണ്ടും മ​ല​യാ​ളി മ​രി​ച്ചു ; ര​ണ്ട് മ​ണി​ക്കൂ​റി​നി​ടെ കയറിയിങ്ങിയത് അ​ഞ്ച് ആ​ശു​പ​ത്രി​ക​ൾ

മുംബൈ: മുബൈയിൽ വിവിധ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ട കാസർകോട് സ്വദേശി മരിച്ചു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രാണയാണ് മരിച്ചത്. ര​ണ്ട് മ​ണി​ക്കൂ​റി​നി​ടെ അ​ഞ്ച് ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ച്ചി​ട്ടും ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതോടെയാണ് ഇദ്ദേഹം ചികിത്സ തേടി ആശുപത്രിയിലെത്തിയത്. മഹാനഗരത്തിൽ അഞ്ചിലേറെ ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും ചികിത്സ ലഭിച്ചില്ല. രണ്ട് മണിക്കൂറോളമാണ് ഇദ്ദേഹം ചികിത്സയ്ക്കായി അലഞ്ഞത്.

സമാനമായ സംഭവം നേരത്തെയും മുംബൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ചികിത്സ കിട്ടാതെ ഒരു വീട്ടമ്മയാണ് മരിച്ചത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ഖാ​ലി​ദി​ന് പ​നി​യും ശ്വാ​സം​മു​ട്ട​ലും ഉ​ണ്ടാ​യ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കി​ട​ക്ക​യും ഓ​ക്സി​ജ​നു​മ​ട​ക്കം സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ഖാ​ലി​ദി​നെ​യും ബ​ന്ധു​ക്ക​ളെ​യും മ​ട​ക്കി​യ​ത്. ര​ണ്ട് മ​ണി​ക്കൂ​റി​നു ശേ​ഷം സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.