ആശങ്ക പടർത്തി ഇന്ത്യയിൽ കൊറോണ മരണം 1152; രോഗബാധിതർ 35,365

ന്യൂ ഡൽഹി : രാജ്യത്ത് കൊറോണ വൈറസ്‌ ബാധിച്ചവരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1993 കൊറോണ കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇതോടെ ഇന്ത്യയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 35,365 ആയി. 25,148 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് കൊറോണ വൈറസ്‌ ബാധ മൂലം 1152 പേരാണ് ഇതുവരെ മരണപ്പെട്ടത്.   അതേസമയം 9064 പേർ രോഗമുക്തി നേടുകയും ചെയ്തു.

ഡൽഹി, മുംബൈ, പൂനെ, ഇൻഡോർ, അഹമ്മദാബാദ്, ജയ്പൂർ എന്നിവിടങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവില്ല. ഡൽഹിയിൽ ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗബാധ തുടരുകയാണ്.  ഇതുവരെ 3515 പേ൪ക്കാണ് ഇവിടെ രോഗം സ്ഥിരീകരിക്കപ്പെട്ടത്.

അതേസമയം ഗുജറാത്തിലെ രോഗികളുടെ എണ്ണവും ദിനം പ്രതി വർധിച്ചു വരികയാണ്. ഇതുവരെ 4395 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 17 പേ൪ വൈറസ്‌ ബാധ മൂലം മരിക്കുകയും ചെയ്തു.രാജസ്ഥാനിൽ 144 പുതിയ കൊറോണ കേസുകളും 3 മരണവും റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ഉത്ത൪പ്രദേശിൽ 77 കേസുകളും ഒരു മരണവും പശ്ചിമ ബംഗാളിൽ 33 കേസുകളും 11 മരണവും റിപ്പോ൪ട്ട് ചെയ്തു.
എന്നാൽ രാജ്യത്തെ രോഗ വിമുക്ത നിരക്ക് 25 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.