‘നോ മാസ്‌ക് നോ പെട്രോള്‍’ ‘നോ മാസ്‌ക് നോ റേഷന്‍’; ഗോവൻ വിജയമന്ത്രം

പനാജി: കൊറോണയെ പ്രതിരോധിക്കാൻ ഗോവയിൽ ‘നോ മാസ്‌ക് നോ പെട്രോള്‍’ ‘നോ മാസ്‌ക് നോ റേഷന്‍’ പദ്ധതി. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയതിന് പിന്നാലെ മാസ്‌ക് ധരിക്കാത്ത ആളുകള്‍ക്ക് റേഷനും പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനവും നല്‍കേണ്ടെന്നാണ് ഗോവ സര്‍ക്കാരിൻ്റെ നിർദേശം.

പൂർണ കൊറോണ മുക്തമായ സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം.

ചീഫ് സെക്രട്ടറി പരിമള്‍ റായ് അധ്യക്ഷത വഹിച്ച സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. നിര്‍ദേശം ഫലപ്രദമായി നടപ്പാക്കാന്‍ ക്യാംപെയിനുകള്‍ തുടങ്ങാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കി.