പ്ര​ധാ​ന​മ​ന്ത്രി വിളിച്ച യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് നീതീകരിക്കാനാവില്ല: സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: കൊറോണയുടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കേ​ര​ളം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​വ​മ​തി​ക്ക​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ കൊറോണ രോ​ഗി​ക​ളു​ടെ ഡേ​റ്റ ചോ​ർ​ന്ന​ത് മ​ന​പൂ​ർ​വ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി ടോം ജോസ് ആണ് പങ്കെടുത്തത്.