അമരാവതി: ചീട്ടുകളിക്കുന്നതിനിടയിൽ കൊറോണ പകർന്നത് 24 പേരിലേക്ക്. ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്ക് അടുത്താണ് സംഭവം. ഒരു കൂട്ടം ലോറി ഡ്രൈവർമാർ ചീറ്റുകളിക്കുന്നതിനടയിൽ ആണ് ഇവർക്ക് എല്ലാവർക്കും രോഗം പിടിപെട്ടത്.
വെറുതെയിരിക്കുമ്പോൾ നേരംപോക്കുന്നതിനുവേണ്ടിയാണ് ലോറി ഡ്രൈവർ സുഹൃത്തുക്കളെയും അയൽക്കാരെയുമെല്ലാം കൂട്ടി ചീട്ടുകളിയിൽ ഏർപ്പെട്ടത്. 24 പേരുണ്ടായിരുന്ന സംഘത്തിൽ എല്ലാവർക്കും വൈറസ് ബാധയുണ്ടായി.
ആന്ധ്രാപ്രദേശിലെ പ്രധാന കൊറോണ ഹോട്ട് സ്പോട്ട് ആണ് വിജയവാഡ. 100ൽ അധികം ആളുകളാൾക്കാണ് ഇവിടെ രോഗം പിടിപെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25 പുതിയ കൊറോണ വൈറസ് ബാധ ഇവിടെ സ്ഥിരീകരിച്ചിട്ടുള്ളത്.
സാമൂഹ്യ അകലം പാലിക്കാനുള്ള നിർദേശം അനുസരിക്കാതിരുന്നതിനാലാണ് ഇവർക്ക് രോഗം ബാധിച്ചതെന്നാണ് ജില്ലാ കളക്ടർ എ. മുഹമ്മദ് ഇംതിയാസ് പറയുന്നത്.