ഹിന്ദുവിനെ രക്ഷിക്കുന്നത്​ മുസ്​ലിമി​ന്റെ പ്ലാസ്​മയാകാം; മതം നോക്കാതെ പ്ലാസ്​മ ദാനം ചെയ്യൂ; അരവിന്ദ്​ കേജരിവാള്‍

ന്യൂ​ഡെല്‍​ഹി: ഒ​രു മു​സ്‌​ലിം രോ​ഗി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ല്‍, ഒ​രു ഹി​ന്ദു​വി​ന്‍റെ പ്ലാ​സ്മ​യ്ക്ക് അ​വ​നെ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞേ​ക്കും. കൊ​റോ​ണ വൈ​റ​സ് ആ​ര്‍​ക്കും ബാ​ധി​ക്കാം. കൊ​റോ​ണ വൈ​റ​സ് രോ​ഗം ഭേ​ദ​മാ​യ​വ​ര്‍ മ​തം പ​രി​ഗ​ണി​ക്കാ​തെ പ്ലാ​സ്മ ന​ല്‍​കാ​ന്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍.

പ്ലാ​സ്മ ദാ​നം ചെ​യ്യാ​ന്‍ രോ​ഗം ഭേ​ദ​മാ​യ എ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ര​ണം. കൊ​റോ​ണ വൈ​റ​സ് പ്ര​തി​സ​ന്ധി​യെ അ​തി​ജീ​വി​ക്കാ​ന്‍ നാ​മെ​ല്ലാം ആ​ഗ്ര​ഹി​ക്കു​ന്നു. നാ​ളെ, ഹി​ന്ദു​വാ​യ രോ​ഗി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ല്‍, ഒ​രു മു​സ്‌​ലിം വ്യ​ക്തി​യു​ടെ പ്ലാ​സ്മ​യ്ക്ക് അ​വ​നെ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​മോ​യെ​ന്ന് ആ​ര്‍​ക്ക​റി​യാം.

ഹി​ന്ദു ആ​യാ​ലും മു​സ്‌​ലി​മാ​യാ​ലും ആ​ര്‍​ക്കും കൊ​റോ​ണ വൈ​റ​സ് രോ​ഗം പി​ടി​പെ​ടാ​മെ​ന്നും കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു. മ​ത​ത്തി​ന് അ​നു​സ​രി​ച്ച്‌ ര​ക്ത​ത്തി​ലെ പ്ലാ​സ്മ​യ്ക്കു വേ​ര്‍​തി​രി​വ് ഉ​ണ്ടാ​കി​ല്ല. ഹി​ന്ദു​വി​ന്‍റെ പ്ലാ​സ്മ ഉ​പ​യോ​ഗി​ച്ച്‌ മു​സ്‌​ലി​മി​നെ​യും തി​രി​ച്ചും ര​ക്ഷി​ക്കാ​നാ​വു​മെ​ന്നും കേ​ജ​രി​വാ​ള്‍‌ പ​റ​ഞ്ഞു. ഡ​ല്‍​ഹി​യി​ല്‍ പ്ലാ​സ്മ തെ​റാ​പ്പി ചി​കി​ത്സ ന​ല്‍​കി​യ കൊറോണ രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്നു. ഈ സാഹചര്യത്തിലാണ് കേജരിവാളിൻ്റെ അഭ്യർഥന. ഡെല്‍​ഹി​യി​ലെ മാ​ക്സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന 49കാ​ര​നാ​യ രോ​ഗി​ക്കാ​ണ് പ്ലാ​സ്മ തെ​റാ​പ്പി ചി​കി​ത്സ ന​ല്‍​കി​യ​ത്.