ഇന്ത്യയിൽ കൊറോണ വ്യാപനം മെയ് 21-നകംനിലയ്ക്കും ; ഡിസംബറോടെ ലോകത്ത് കൊറോണ ഇല്ലാതാകും: പoനം

ക്വലാലംപുര്‍: ലോകമെമ്പാടും പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് വ്യാപനം മെയ് 21-നകം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലയ്ക്കുമെന്നു പഠന റിപോർട്ടുകൾ.
സിങ്കപ്പുർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈനിലെ ഗവേഷകരാണ് ഇത്തരമൊരു വാദം മുന്നോട്ടുവയ്ക്കുന്നത്.

വിവിധ രാജ്യങ്ങളിൽനിന്നുള്ള വൈറസ്‌ ബാധ സംശയിക്കുന്നവർ, രോഗം ബാധിച്ചവർ, രോഗവിമുക്തരായവർ തുടങ്ങിയവരുടെ വിവരങ്ങൾക്കൊപ്പം കൊറോണ വൈറസിന്റെ ജീവിത ചക്രത്തിന്റെ വിവരങ്ങൾ ശേഖരിച്ച് അപഗ്രഥിച്ചാണ് ഗവേഷകർ ഇത്തരത്തിലുള്ള നിഗമനത്തിലെത്തിയത്.

മെയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ കൊറോണ വ്യാപനം 97 ശതമാനവും കറയും. മെയ് 29 ആകുമ്പോഴേക്കും ലോകമാകെയുള്ള കൊറോണ വ്യാപനത്തിന്റെ നിരക്ക് 97 ശതമാനവും കുറയും. ഇതനുസരിച്ചു ഡിസംബർ എട്ട് ആകുമ്പോഴേക്കും രോഗം പൂർണമായും ലോകത്തു നിന്നു തന്നെ തുടച്ചു മാറ്റാൻ സാധിക്കുമെന്നാണ് ഇവർ പറയുന്നത്.
മെയ് 16 വരെ ലോക്ക് ഡൗൺ നീട്ടിയാൽ ഇന്ത്യയിൽ കൊറോണ രോഗികൾ പുതിയതായി ഉണ്ടാകില്ലെന്നാണ് വെള്ളിയാഴ്ച ഇവർ നടത്തിയ പ്രവചനം പറയുന്നത്.

അതേസമയം ഇന്ത്യയിലെ കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണം 26,496 ആയി ഉയർന്നിരിക്കുകയാണ്. ഇതിൽ 19,868 പേരാണ് ചികിത്സയിലുള്ളത്. 824 പേർ മരിക്കുകയും ചെയ്തു.