അ​ര്‍​ണാ​ബിന് മൂ​ന്ന് ആ​ഴ്ച ​സം​ര​ക്ഷ​ണം ന​ല്‍​കാൻ സു​പ്രീം​കോ​ട​തി : അന്വേഷണം തുടരാം

ന്യൂ​ഡ​ല്‍​ഹി: പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും റി​പ്പ​ബ്‌​ളി​ക് ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫു​മാ​യ അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കി സു​പ്രീം​കോ​ട​തി. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​പ​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​നെ തുടർന്നാണ് നടപടി. അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ല്‍​നി​ന്നാണ് മൂ​ന്ന് ആ​ഴ്ച​ത്തേ​യ്ക്ക് അ​ര്‍​ണാ​ബി​ന് സം​ര​ക്ഷ​ണം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് അ​ര്‍​ണാ​ബ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഢ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര, ഛ​ത്തീ​സ്ഗ​ഢ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, തെ​ലു​ങ്കാ​ന, ജ​മ്മു കാ​ഷ്മീ​ര്‍ സ​ര്‍​ക്കാ​രു​ക​ള്‍​ക്കും കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. അ​തേ​സ​മ​യം നാ​ഗ്പൂ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തും മും​ബൈ​യി​ലേ​ക്ക് മാ​റ്റി​യ​തു​മാ​യ കേ​സി​ല്‍ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ടി വി ചർച്ചയിൽ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംസ്ഥാനങ്ങളിലായി നൂറോളം പരാതികളാണ് അര്‍ണാബിനെതിരെ നല്‍കിയിട്ടുള്ളത്.

പാല്‍ഘറില്‍ സന്ന്യാസി കൊല്ലപ്പെട്ട സംഭവത്തിൽ സോണിയഗാന്ധിക്കെതിരെ അര്‍ണാബ് വിമർശനം ഉന്നയിച്ചിരുന്നു. ”ഹിന്ദു സന്യാസിമാര്‍ക്ക് പകരം മുസ്ലീം മതപ്രബോധകരോ ക്രിസ്ത്യന്‍ വിശുദ്ധരോ കൊല്ലപ്പെട്ടിരുന്നെങ്കില്‍ സോണിയ ഗാന്ധി മിണ്ടാതിരുക്കോ,” എന്നാണ് ഗോസ്വാമി തന്റെ പരിപാടിയില്‍ പറഞ്ഞത്.
ഈ പ്രസ്താവനയാണ് കോൺഗ്രസ്‌ നേതാക്കളെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസുകാരുടെ രാജ്യം ഇന്ത്യയല്ലെന്നും ഇറ്റലിയാണെന്നും അര്‍ണാബ് ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

ഇതെ തുടർന്ന് പല കോൺഗ്രസ്‌ നേതാക്കളും അര്‍ണാബിനെതിരേ
ഐപിസി 153എ, 25എ 502(2) എന്നീ വകുപ്പുകൾ ചേർത്ത് പല പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.