പ്ലാ​സ്മ തെ​റ​പ്പി ചി​കി​ത്സ​ ഫലപ്രദം; ഡെൽഹിയിൽ നാ​ല് രോ​ഗി​ക​ളി​ല്‍ വിജയം കണ്ടു : അരവിന്ദ് കെജ്രിവാൾ

ന്യൂഡെല്‍​ഹി: നാ​ല് കൊറോണ രോ​ഗി​ക​ളി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ്ലാ​സ്മ തെ​റ​പ്പി ചി​കി​ത്സ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​രണ​മാ​ണ് ല​ഭി​ച്ച​തെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​വാ​നു​ള്ള മ​രു​ന്ന് ക​ണ്ടെ​ത്തി​യെ​ന്ന് ആ​രും ക​രു​ത​രു​തെ​ന്നും ഇ​ത് പ്ര​തീ​ക്ഷ​യു​ടെ കി​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ലോ​ക് നാ​യ​ക് ജ​യ് പ്ര​കാ​ശ് നാ​രാ​യ​ണ്‍ ആ​ശു​പ​ത്രി​യി​ലാണ് കൊറോണ രോ​ഗി​ക​ള്‍​ക്ക് പ്ലാ​സ്മ തെ​റ​പ്പി ചി​കി​ത്സ ന​ട​ത്തി​യത്. ര​ണ്ട് പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യെ​ന്നും ഈ ​ചി​കി​ത്സ കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന്‍റെ അ​നു​വാ​ദം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​വ​രി​ല്‍ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നും അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ കൂട്ടിച്ചേര്‍ത്തു. രോ​ഗം ഭേ​ദ​മാ​യ ര​ണ്ട് പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഉ​ട​ന്‍ മ​ട​ങ്ങും. അ​തേ​സ​മ​യം, 2,376 കൊറോണ കേ​സു​ക​ളാ​ണ് ഡ​ല്‍​ഹി​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ടെ 50 പേ​ര്‍ മ​രി​ച്ചു.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ഴം, പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റാ​യ ഡ​ല്‍​ഹി​യി​ലെ ആ​സാ​ദ്പു​ര്‍ മ​ണ്ഡി​യി​ലെ 300 ക​ട​ക​ള്‍ അ​ട​ച്ചു. ഒ​രു വ്യാ​പാ​രി കൊറോണ ബാ​ധി​ച്ച്‌ മ​രി​ക്കു​ക​യും ര​ണ്ട് പേ​ര്‍​ക്ക് കൊറോണ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ട​ക​ള്‍ കൂ​ട്ട​ത്തോ​ടെ അ​ട​ച്ച​ത്. നൂ​റ് ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​യി പ​ട​ര്‍​ന്നു കി​ട​ക്കു​ന്ന ച​ന്ത​യി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ കൊറോണ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യു​യ​ര്‍​ത്തു​ന്ന പ്ര​ദേ​ശ​മാ​ണ് ഇ​വി​ടം.