നടികര്‍ സംഘത്തിലെ 1000 അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി നടന്‍ രജനികാന്ത്

ചെന്നൈ: ലോക്ക്ഡൗണിനെ തുടർന്ന് കഷ്ടത അനുഭവിക്കുന്ന നടികര്‍ സംഘത്തിലെ 1000അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി നടന്‍ രജനികാന്ത്. പച്ചക്കറികള്‍, അരി, പാല്, തുടങ്ങിയ പലവ്യഞ്ജനങ്ങള്‍ എത്തിച്ച്‌ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. നേരത്തെ തെന്നിന്ത്യന്‍ സിനിമയിലെ ദിവസ വേതന തൊഴിലാളികള്‍ക്കായി 50 ലക്ഷം രൂപ താരം സംഭാവന നല്‍കിയിരുന്നു.

വ​രു​മാ​നം നി​ല​ച്ച ത​മി​ഴ് സി​നി​മാ മേ​ഖ​ല​യി​ലെ ദി​വ​സ വേ​ത​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി 20 ല​ക്ഷം രൂ​പ​യാ​ണ് ന​യ​ന്‍​താര സം​ഭാ​വ​ന ന​ല്‍​കി​യ​ത്. സൂര്യ. വിജയ് സേതുപതി, രജനികാന്ത് തുടങ്ങി നിരവധി താരങ്ങൾ സാമ്പത്തികസഹായവുമായി എത്തിയിരുന്നു. മുൻനിര നായികമാർ, മറ്റു താരങ്ങൾ തുടങ്ങിയവർ സഹായവുമായി എത്തുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. നിലവിൽ ഐശ്വര്യ രാജേഷ് ,നയൻതാര എന്നിവരാണ് ഫെഫ്സിക്ക് സാമ്പത്തിക സഹായം കൈമാറിയ നായികമാർ.