മുംബൈയില്‍ 21 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊറേണ

മുംബൈ: മുംബൈയില്‍ 21 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊറേണ സ്ഥിരീകരിച്ചു. ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും ക്യാമറാമാന്‍മാര്‍ക്കും ഉള്‍പ്പെടെയാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. മണിക്കൂറുകള്‍ക്കിടെ 552 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4203 ആയി. 24 മണിക്കൂറിനിടെ 12 പേര്‍ കൂടി മരിച്ചതോടെ മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 223 ആയി ഉയര്‍ന്നു.

തമിഴ് ചാനലിലെ ഒരു മാധ്യമപ്രവര്‍ത്തകന് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂസ് ഡെസ്‌കില്‍ ജോലി ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ന്യൂസ് ഡെസ്‌കില്‍ ജോലി ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകരെയും മറ്റ് ജീവനക്കാരെയും നീരീക്ഷണത്തിലാക്കി. തമിഴ്‌നാട്ടില്‍ ഇതുവരെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.