തമിഴ്നാട്ടിൽ കൊറോണ വ്യാ​പ​നം സമ്പന്നരിൽ നിന്ന്: പളനി സ്വാമി

ചെ​ന്നൈ: സ​മ്പ​ന്ന​രി​ല്‍​നി​ന്നാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ കൊറോണ വ്യാ​പ​ന​മു​ണ്ടാ​യ​തെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി.

വി​ദേ​ശ​ത്തു​പോ​യി​വ​ന്ന സ​മ്പ​ന്ന​രാ​ലാ​ണ് ഈ ​രോ​ഗം വ്യാ​പി​ക്ക​പ്പെ​ട്ട​ത്. വി​ദേ​ശ​ത്തു​നി​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വ​ന്ന​വ​ര്‍ ഈ ​വൈ​റ​സി​നെ ഇ​റ​ക്കു​മ​തി ചെ​യ്തു. ഈ ​വൈ​റ​സ് പി​റ​ന്ന​ത് ത​മി​ഴ്നാ​ട്ടി​ല്‍ അ​ല്ല- പ​ള​നി​സ്വാ​മി പ​റ​ഞ്ഞു. ‌‌

കൊറോണ രോ​ഗ​ബാ​ധ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കൊറോണ വ്യാ​പ​ന​ത്തി​ന്‍റെ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് ത​മി​ഴ്നാ​ട്. നി​ല​വി​ല്‍ 1267 ആ​ളു​ക​ള്‍​ക്ക് ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. 15 പേ​രാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്