സാമ്പ​ത്തി​ക തി​രി​മ​റി; ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് നേ​താ​വ് മൗ​ലാ​ന സാ​ദി​നെ​തി​രെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് കേസെടുത്തു

ന്യൂ​ഡെല്‍​ഹി: നി​സാ​മു​ദ്ദീ​നി​ല്‍‌ വി​വാ​ദ മ​ത​സ​മ്മേ​ള​നം ന​ട​ത്തി​യ ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് നേ​താ​വ് മൗ​ലാ​ന സാ​ദി​നെ​തി​രെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കേ​സെ​ടു​ത്തു.

ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജ​മാ​അ​ത്ത് ട്ര​സ്റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാമ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. നേ​ര​ത്തെ പോ​ലീ​സ് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ മ​ന​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ത്തി​രു​ന്നു.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്തി​ന്‍റേ​യും ഭാ​ര​വാ​ഹി​ക​ളു​ടെ​യും പ​ണ ഇ​ട​പാ​ടു​ക​ള്‍ ഏ​ജ​ന്‍​സി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ബാ​ങ്കു​ക​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളി​ല്‍​നി​ന്നും വി​വി​ധ രേ​ഖ​ക​ള്‍ ല​ഭി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സം​ഘ​ട​ന​യ്ക്ക് വി​ദേ​ശ​ത്തു​നി​ന്നും സ്വ​ദേ​ശ​ത്തു​നി​ന്നും ല​ഭി​ച്ച ഫ​ണ്ടു​ക​ള്‍ ഇ​ഡി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ച സാ​ദി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് ഇ​ഡി ഉ​ട​നെ സ​മ​ന്‍​സ് അ​യ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക്വാ​റ​ന്‍റൈ​ന്‍ കാ​ലാ​വ​ധി ക​ഴി​യു​ന്ന തി​ങ്ക​ളാ​ഴ്ച അ​ദ്ദേ​ഹം അ​ന്വേ​ഷ​ണ സം​ഘ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ്ട​താ​ണ്. എ​ന്നാ​ല്‍ നി​ല​വി​ലെ അ​വ​സ്ഥ​യി​ല്‍ അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യാ​ന്‍ ക​ഴി​യു​മോ എ​ന്ന​കാ​ര്യം ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​മാ​യി ഇ​ഡി അ​ഭി​പ്രാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്.