ഡ്യൂട്ടി സമയത്ത് മാസ്ക് ധരിച്ചില്ല: കോൺസ്റ്റബിളിനെ ഉദ്യോ​ഗസ്ഥൻ ബാറ്റണിന് മർദ്ദിച്ചു

ന്യൂഡെൽഹി: പൊലീസ് ഉദ്യോ​ഗസ്ഥനെ മുതിർന്ന ഉദ്യോ​ഗസ്ഥൻ ബാറ്റൺ ഉപയോ​ഗിച്ച് മർദ്ദിച്ചു. ഡ്യൂട്ടി സമയത്ത് മാസ്ക് ധരിക്കാഞ്ഞതാണ് മുതിർന്ന ഉദ്യോ​ഗസ്ഥനെ പ്രകോപിച്ചത്. ഡെൽഹിയിൽ പ്രേംന​ഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥനാണ് മർദ്ദനമേറ്റത്. മാസ്ക് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് തന്നെ ബാറ്റൺ കൊണ്ട് അടിച്ചതെന്ന് കോൺസ്റ്റബിൾ ആരോപിക്കുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടിന് പുറത്തിറങ്ങുന്ന എല്ലാവരോടും മാസ്ക് ധരിക്കണമെന്ന കർശന നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഡെൽഹിയിൽ ദുർ​ഗാ ചൗക്കിലെ സ്റ്റേഷൻ ഹൗസ് ഓഫീസറും കോൺസ്റ്റബിളും തമ്മിലാണ് മാസ്ക് ധരിക്കുന്നതിനെ ചൊല്ലി തർക്കം ആരംഭിച്ചതെന്ന് അഡീഷണൽ കമ്മീഷണർ ഓഫ് പൊലീസ് എം ഡി മിശ്ര അറിയിച്ചു.