അഹമ്മദാബാദ് : മതത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രി വാർഡുകൾ തരംതിരിച്ചു അഹമ്മദാബാദിലെ ആശുപത്രി.
ഹിന്ദു, മുസ്ലിം വാര്‍ഡുകളായാണ് കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെയാണ് ആശുപത്രി അധികൃതർ തരംതിരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണെന്നാണ് രോഗികളെ ഇത്തരത്തിൽ തരംതിരിച്ചിരിക്കുന്നത് എന്നാണ് ആശുപത്രികാരുടെ വാദം.
സാധാരണ നിലയില്‍ പുരുഷന്മാര്, സ്ത്രീകള്‍ എന്ന രീതിയിലാണ് വാര്‍ഡുകള്‍ തിരിക്കാറുള്ളതെന്നും സർക്കാർ നിർദേശം അനുസരിച്ചാണ് ഹിന്ദു, മുസ്ലിം വാര്‍ഡാക്കി തിരിച്ചതെന്നാണ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ ഗുണവന്ത് എച്ച് റാത്തോഡ് പറയുന്നുത്.
സമുദായത്തിന്റെ അടിസ്ഥാനത്തില്‍ രോഗികളെ വേര്‍തിരിച്ചതിനേക്കുറിച്ച് തനിക്ക് അറിവില്ലെന്നും ആരോപണത്തേക്കുറിച്ച് അന്വേഷിക്കുമെന്നാണ്
ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിന്‍ പട്ടേല്‍ പ്രതികരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം പുറത്തിറക്കിയതായി അറിവില്ലെന്നാണ് അഹമ്മദാബാദ് കലക്ടര്‍ കെ കെ നിർമല പ്രതികരിക്കുന്നത്.
അഹമ്മദാബാദ് ഗാന്ധിനഗര്‍ മേഖലയിലെ പുതിയ ബ്ലോക്കിൽ മാർച്ച് അവസാനവാരം മുതലാണ് കൊറോണ വാർഡ് രൂപീകരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ എ 4, സി4 എന്നീ രണ്ട് വാര്‍ഡുകളായി തിരിച്ചത്. ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച 186 പേരില്‍ 150 പേരില്‍ കൊറോണ വൈറസ് ബാധ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം പേരും മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ ആണ്.