ബെംഗളൂരുവിൽ 38 വാർഡുകൾ തീവ്രബാധിത മേഖല; മലയാളികൾ കൂടുതലുള്ള പ്രദേശങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിൽ 38 വാർഡുകൾ കൊറോണ തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചു. മലയാളികൾ കൂടുതൽ താമസിക്കുന്ന മടിവാള, എസ് ജി പാളയ, വസന്ത് നഗർ, രാമമൂർത്തിനഗർ, സി വി രാമൻ നഗർ എന്നിവയെല്ലാം കൊറോണ തീവ്രബാധിത പ്രദേശങ്ങളാണ്.

ഒരു കൊറോണ കേസ് റിപ്പോർട്ട് ചെയ്തതോ കൊറോണ രോഗിയുടെ സമ്പർക്കപ്പട്ടികയിലെ അമ്പതോളം പേർ ഉളളതോ ആയ മേഖലകളാണ് തീവ്രബാധിതമായി കണക്കാക്കുന്നത്. അതേസമയം, കർണാടകത്തിൽ നാല് പേർ കൂടി കൊറോണ ബാധിച്ച് മരിച്ചു. ബെംഗളൂരുവിലും വിജയപുരയിലുമായി രണ്ട് പേരാണ് മരിച്ചത്.

സംസ്ഥാനത്ത് 13 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം 260 ആയി.