ധാ​രാ​വി​യി​ല്‍ അ​ഞ്ച് പേ​ര്‍‌​ക്ക് കൂ​ടി കൊറോണ സ്ഥി​രീ​ക​രി​ച്ചു

മും​ബൈ: ധാ​രാ​വി​യി​ല്‍ ഇന്ന് അ​ഞ്ച് പേ​ര്‍‌​ക്ക് കൂ​ടി കൊറോണ സ്ഥി​രീ​ക​രി​ച്ചതോടെ സ്ഥിതി കൂടുതൽ സങ്കീർണമായി. ധാ​രാ​വി​യി​ലെ മു​കു​ന്ദ് ന​ഗ​റി​ലു​ള്ള മൂ​ന്ന് പു​രു​ഷ​ന്‍​മാ​ര്‍​ക്കും ര​ണ്ട് സ്ത്രീ​ക​ള്‍​ക്കു​മാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​വ​രു​മാ​യി സമ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​തോ​ടെ ധാ​രാ​വി​യി​ല്‍ കൊറോണ വൈറസ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 60 ആ​യി. കൊറോണ ബാ​ധി​ച്ച്‌ ധാ​രാ​വി​യി​ല്‍ ഏ​ഴു പേ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ മാ​ത്രം ര​ണ്ടു മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സാമൂഹിക വ്യാപനം തടയാൻ അധികൃതർ ശ്രമിക്കുമ്പോഴും സാഹചര്യങ്ങൾ കൂടുതൽ വഷളാകുകയാണ്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഇ​ന്ന് 117 പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം 2801 ആ​യി ഉ​യ​ര്‍​ന്നു.