മുംബൈ: ധാരാവിയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സ്ഥിതി കൂടുതൽ സങ്കീർണമായി. ധാരാവിയിലെ മുകുന്ദ് നഗറിലുള്ള മൂന്ന് പുരുഷന്മാര്ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് രോഗം പിടിപെട്ടത്. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഇതോടെ ധാരാവിയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 60 ആയി. കൊറോണ ബാധിച്ച് ധാരാവിയില്‍ ഏഴു പേരാണ് മരിച്ചത്. ഇന്നലെ മാത്രം രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. സാമൂഹിക വ്യാപനം തടയാൻ അധികൃതർ ശ്രമിക്കുമ്പോഴും സാഹചര്യങ്ങൾ കൂടുതൽ വഷളാകുകയാണ്.
മഹാരാഷ്ട്രയില്‍ ഇന്ന് 117 പേര്‍ക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 2801 ആയി ഉയര്‍ന്നു.