നിസാമുദീനിൽ പോയവർ ഒളിഞ്ഞിരിക്കുന്നു: വിവാദമുയർത്തി കപിൽ മിശ്ര

ന്യൂഡെൽഹി: ഡെൽഹിയില്‍ നടന്ന തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 6000 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര. നിസാമുദ്ദീനിലെ മര്‍കസില്‍ മാര്‍ച്ച് മാസം നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവരാണ് ഇതെന്നും കപില്‍ ശര്‍മ ട്വീറ്റില്‍ പറയുന്നു. ഇവര്‍ സ്വയം പുറത്തുവരുന്നില്ലെന്നും ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണുള്ളത്. ഇവരുടെ ഉദ്ദേശമെന്താണ്? ഇവരെ ഒളിഞ്ഞിരിക്കാന്‍ സഹായിക്കുന്നവര്‍ ആരാണെന്നും കപില്‍ ശര്‍മ ട്വീറ്റില്‍ കുറിക്കുന്നു.

തിങ്കളാഴ്ച രാവിലെയാണ് കപില്‍ ശര്‍മയുടെ ട്വീറ്റ് ചെയ്തത്. കൊറോണ വ്യാപനം തടയാനുള്ള ഊര്‍ജിത ശ്രമങ്ങളുടെ ഇടയില്‍ ആളുകള്‍ക്കിടയില്‍ ഒരു വിഭാഗത്തെക്കുറിച്ച് എതിര്‍പ്പ് ഉണ്ടാകുന്ന രീതിയിലുള്ളതാണ് ശര്‍മയുടെ ട്വീറ്റ് എന്ന് നിരവധിപ്പേർ പ്രതികരിക്കുന്നു. രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന് കാരണമായതില്‍ തബ്ലീഗ് ജമാഅത്തിന് ഉത്തരവാദിത്തമുണ്ടെന്ന് വിമര്‍ശനം ഉയരുന്നതിന് ഇടയിലാണ് കപില്‍ ശര്‍മയുടെ ട്വീറ്റ്.

പതിനേഴ് സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകളില്‍ 1023 കേസുകള്‍ക്കും തബ്ലീഗ് ജമാഅത്തുമായി ബന്ധമുള്ളവര്‍ക്കായിരുന്നുവെന്ന് ഏപ്രില്‍ നാലിന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത് കൊറോണ കേസുകളില്‍ 272 പേര്‍ക്ക് ദില്ലിയിലെ തബ്ലീഗ് ജമാഅത്തുമായി ബന്ധമുണ്ടെന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.