മധുരയില്‍ മലയാളി നഴ്‍സിന് കൊറോണ സ്ഥിരീകരിച്ചു

മധുര: രോഗിയെ പരിചരിച്ച മലയാളി നഴ്‍സിന് മധുരയില്‍ കൊറോണ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ കൊറോണ രോഗിയെ പരിചരിച്ച നഴ്‍സാണ് ഇവര്‍. ഇവിടുത്തെ 25 ജീവനക്കാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

കഴിഞ്ഞ ദിവസം തിരുച്ചിറ പള്ളിയിൽ കൊറോണ പോസിറ്റീവായ 36 കാരൻ നഴ്സിന്റെ മുഖത്ത് തുപ്പിയത് വിവാദമായിരുന്നു. കൊറോണ വാർഡിൽ നിർദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടതിനായിരുന്നു നഴ്സിന്റെ മുഖത്ത് തുപ്പിയത്.